അലീഷ അഹമ്മദ് മമ്മൂട്ടിക്ക് നായിക


Allesha muhammed with mammootty - Keralacinema.com
മമ്മൂട്ടിക്ക് നായികയാകാന്‍ റേഡിയോ ജോക്കി അലീഷ അഹമ്മദ് വരുന്നു. രഞ്ജിതിന്‍റെ പുതിയ ചിത്രം കടല്‍ കടന്നൊരു മാത്തുക്കുട്ടിയിലാണ് അലീഷയുടെ അരങ്ങേറ്റം. അലീഷയെ സംവിധായകന് പരിചയപ്പെടുത്തിയതും, ശുപാര്‍ശ ചെയ്ത്തും മമ്മൂട്ടി തന്നെയാണ്.തന്‍റെ പല സിനിമകള്‍ക്കും സ്വന്തം നായികയെ കണ്ടെത്തുന്നത് മമ്മൂട്ടി തന്നെയാണ്. മോഹന്‍ലാലും, ദിലീപും അതിഥി വേഷങ്ങളിലെത്തുന്ന മാത്തുക്കുട്ടിയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. മുന്‍ നിര താരങ്ങളെ അണിനിരത്തിയുള്ള ചിത്രം പതിവ് തെറ്റിക്കാതെ ഇറങ്ങുന്നതിന് മുന്‍പേ തന്നെ ലാഭം നേടുന്ന ചിത്രങ്ങളിലൊന്നാവുമെന്നതില്‍ സംശയമില്ല.

Comments

comments