അജു വര്‍ഗീസ് മേക്കോവറിനൊരുങ്ങുന്നു


തന്‍റെ ഏറ്റവും പുതിയ ചിത്രത്തിനുവേണ്ടി അജു വര്‍ഗീസ് മേക്കോവര്‍ നടത്തുന്നു. തിരക്കഥാകൃത്തായ ജെയിംസ് ആല്‍ബേര്‍ട്ട് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മറിയം മുക്ക്’ എന്ന ചിത്രത്തിന് വേണ്ടിയാണ് അജുവിന്റെ പുതിയ ഗെറ്റപ്പ്. ഒരു ആംഗ്ലോ ഇന്ത്യന്‍ യുവാവിന്റെ വേഷത്തിലാണ് അജു ചിത്രത്തിലെത്തുന്നത്. ലോയിഡ് കാപ്‌സര്‍ അന്‍ഡ്രസണ്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. കഥയുടെ സെക്കന്റ് ഹാഫിലാണത്രെ അജുവിന്റെ വരവ്. ഫഹദ് ഫാസില്‍ നായികനാകുന്ന ചിത്രത്തില്‍ സന അല്‍ത്താഫാണ് നായിക. മലയാളത്തിലെ മുതിര്‍ന്ന നായകന്മാര്‍ക്കൊപ്പവും യങ്സ്റ്റാഴ്‌സിനൊപ്പവും സന്തതസഹചാരിയായി നടക്കുന്ന അജു ഇതാദ്യമായാണ് ഒരു ഫഹദ് ഫാസില്‍ ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നതും പ്രത്യേകതയാണ്. ഫഹദിനെയും അജുവിനെയും സന അല്‍ത്താഫിനെയും കൂടാതെ തമിഴ് നടന്‍ ത്യാഗരാജന്‍, മനോജ് കെ ജയന്‍, ജോയി മാത്യു, പ്രതാപ് പോത്തന്‍, ഇര്‍ഷാദ്, നെടുമുടി വേണു, സമുദ്രക്കനി, നന്ദു, ദേവി അജിത്ത്, സീമ ജി നായര്‍ തുടങ്ങിയവരും മറിയം മുക്കില്‍ അഭിനയിക്കുന്നു.

English summary : Aju Wargheese is getting ready for a makeover

Comments

comments