ആഫ്റ്റര്‍ ഫോക്കസ് – ആന്‍ഡ്രോയ്ഡിലെടുത്ത ചിത്രങ്ങള്‍ക്ക് പ്രൊഫഷണല്‍ ഇഫക്ട്


പ്രൊഫഷണല്‍ ഫോട്ടോ ഗ്രാഫേഴ്സ് ഉപയോഗിക്കുന്ന ക്യാമറയാണല്ലോ DSLR. വളരെ ആകര്‍ഷകവും, മികച്ചതുമായ ഫോട്ടോഗ്രാഫിക്ക് ഇത്തരം ക്യാമറകളുപയോഗിക്കുന്നു. എന്നാല്‍ നിങ്ങളുടെ മൊബൈലിലെടുക്കുന്ന ഫോട്ടോകളോ? ഫോണുകളിലെ ക്യാമറ ശേഷി വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും അവയിലെടുക്കുന്ന ചിത്രങ്ങള്‍ക്കുള്ള മികവിന് പരിമിതികളുണ്ട്. ആന്‍ഡ്രോയ്ഡ് 2.0 ഉം അതിന് ശേഷവുമുള്ളവയില്‍ ഉപയോഗിക്കാവുന്ന ഒരു ആപ്ലിക്കേഷനാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ആഫ്റ്റര്‍ ഫോക്കസ് എന്ന ഈ ആപ്ലിക്കേഷനുപയോഗിച്ച് നിങ്ങള്‍ക്ക് ഫോണിലെടുത്ത ചിത്രത്തിന്റെ ഇഫക്ട് മാറ്റാന്‍ സാധിക്കും. പശ്ചാത്തലം ബ്ലര്‍ ചെയ്യുക, ഫോകസ് ഏരിയ ഹൈലൈറ്റ് ചെയ്യുക എന്നിങ്ങനെ. ടച്ച് ഡിവൈസില്‍ വരല്‍കൊണ്ട് തന്നെ ഏരിയ സെലക്ട് ചെയ്ത് ബ്ലര്‍ ചെയ്യാനും, മറ്റ് ഇഫക്ടുകള്‍‌ നല്കാനും സാധിക്കും. നിരവധി ഇഫക്ടുകള്‍ ഈ ആപ്ലിക്കേഷനില്‍ ലഭ്യമാണ്.
വിവരങ്ങള്‍ക്കും ഡൗണ്‍ ലോഡിനും ഈ ലിങ്ക് ഉപയോഗിക്കുക.
Download

Comments

comments