26 വര്‍ഷങ്ങള്‍ക്ക് ശേഷം വിജയനും ശ്യാമളയും വീണ്ടുമെത്തുന്നു


മലയാളത്തിലെ എക്കാലത്തെയും മികച്ച കോമഡി ചിത്രങ്ങള്‍ 1998 ല്‍ ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ചിന്താവിഷ്ടയായ ശ്യാമള’. ശ്യാമളെയും വിജയനെയും അനശ്വരമാക്കിയ ശ്രീനിവാസനും സംഗീതയും 26 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. ‘നഗരവാരിധിനി നടുവില്‍ ഞാന്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ശ്രീനിവാസന്‍ തിരക്കഥയും സംഭഷണവും ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷിബു ബാലനാണ്. ഷിബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ശ്രീനിവാസന്റെ നഗരവാരിധിനി നടുവില്‍ ഞാന്‍ ചിന്താവിഷ്ടയായ ശ്യാമളയുള്‍പ്പടെ നിരവധി മലയാള സിനിമകളില്‍ നിറഞ്ഞാടിയ സംഗീത വിവാഹ ശേഷം പൂര്‍ണമായും വെള്ളിത്തിരയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. വീണ്ടും തിരിച്ചുവരവ് ശ്രീനിവാസനൊപ്പം. നഗരമാലിന്യമാണ് ചിത്രത്തിന്റെ പ്രമേയം. രാഷ്ട്രീയ സമൂഹ്യ പ്രശ്‌നങ്ങളിലൂടെ ശ്രീനിവാസന്റേതായ സ്റ്റൈലില്‍ കഥ പറഞ്ഞുപോകുന്ന ഒരു ചിത്രമായിരിക്കും.ഈ മാസം 22ന് ചിത്രീകരണം ആരംഭിയ്ക്കും.

English Summary : After 26 years Vijayan and Shyamala is coming back

Comments

comments