അഡ്വാന്‍സ്ഡ് പേരന്റല്‍ കണ്‍ട്രോള്‍ വിന്‍ഡോസില്‍..വെരിറ്റി


വിന്‍ഡോസില്‍ പേരന്റല്‍ കണ്‍ട്രോള്‍ ഒപ്ഷന്‍സ് ഉണ്ട്. ഇത് വളരെ ഉപയോഗപ്രദവുമാണ്. രക്ഷിതാക്കള്‍ക്ക് എത്ര സമയം കുട്ടികള്‍ കംപ്യൂട്ടര്‍ ഉപയോഗിക്കണം എന്നത് നിജപ്പെടുത്തി വെയ്ക്കാന്‍ സാധിക്കും. വിന്‍ഡോസിലെ പേരന്റല്‍ കണ്‍ട്രോളുകൊണ്ട് തൃപ്തിപ്പെടാത്തവര്‍ക്ക് ഉപയോഗിക്കാവുന്ന ഒരു ഫ്രീ പേരന്റല്‍ കണ്‍ട്രോള്‍ സോഫ്റ്റ് വെയറാണ് verity.
ഇതുപയോഗിച്ച് കംപ്യൂട്ടര്‍ ഉപയോഗിക്കാവുന്ന സമയം, വെബ്‌സൈറ്റ്, ആപ്ലിക്കേഷന്‍ ബ്ലോക്കിംഗ്, യൂസര്‍ ആക്ടിവിറ്റി ട്രാക്ക് ചെയ്യല്‍ എന്നിവ സാധിക്കും.
വളരെ എളുപ്പത്തില്‍ ഇത് ഉപയോഗിക്കാന്‍ സാധിക്കും.
വെബ് ബ്രൗസറിലെ ഒരു ലോക്കല്‍ കണ്‍ട്രോള്‍ പാനലും, പേരന്റല്‍ കണ്‍ട്രോള്‍ പ്രോഗ്രാമുപയോഗിച്ചാണ് ഇത് വര്‍ക്ക് ചെയ്യുന്നത്.
ആക്ടിവിറ്റികള്‍ സ്‌ക്രീന്‍ഷോട്ടായി സേവ് ചെയ്യാനും സാധിക്കും.

Comments

comments