പ്രിന്‍റിംഗ് ചെലവ് കുറയ്ക്കാന്‍ അഡോബി ലീന്‍ പ്രിന്‍റ്


സ്ഥിരമായി വെബ് പേജുകളും, ഡോകുമെന്റുകളുമൊക്കെ പ്രിന്‍റെടുക്കേണ്ടി വരാറുണ്ടോ? കാര്യം കംപ്യൂട്ടര്‍ രംഗത്ത് ഏറെ വിപ്ലവങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും പ്രിന്‍ററിന് മുടക്കുന്നതിനേക്കാള്‍ കാശ് ടോണറിനും, ഇങ്കിനും വലിയ താമസമില്ലാതെ മുടക്കേണ്ടി വരുന്ന ഒരവസ്ഥ ഇപ്പോഴുമുണ്ട്. പ്രിന്‍റിംഗ് ചെലവ് ലാഭിക്കാന്‍ സഹായിക്കുന്ന അഡോബിയുടെ ഒരുത്പന്നമാണ് ലീന്‍ പ്രിന്‍റ്.

Adobe leanprint - Compuhow.com

ബ്രൗസറുകളിലും, എം.എസ് ഓഫിസ് പാക്കേജിലും വര്‍ക്ക് ചെയ്യുന്ന ഒരു പ്രോഗ്രാമാണിത്. ഏത് പ്രിന്‍ററിലും ഇത് ഉപയോഗപ്പെടുത്താം. സൂപ്പര്‍ സേവര്‍, ടോണര്‍ സേവര്‍ എന്നിങ്ങനെ രണ്ട് ഒപ്ഷനാണ് ഇത് നല്കുന്നത്. ഇതില്‍ സൂപ്പര്‍ സേവര്‍ മാറ്ററിനെ മള്‍ട്ടി കോളം ലേ ഔട്ടിലേക്ക് മാറ്റും. സൂപ്പര്‍ സേവര്‍ ടോണറും, പേപ്പറും സേവ് ചെയ്യാന്‍ സഹായിക്കും.
ടോണര്‍ സേവറില്‍ പേപ്പര്‍ ലാഭിക്കില്ലെങ്കിലും ടോണര്‍ സേവ് ചെയ്യാനാവും. കളറുകള്‍ പാറ്റേണാക്കി മാറ്റിയാണ് ഇത് സാധ്യമാക്കുന്നത്.

വെബ്പേജുകളുടെ പ്രിന്‍റിംഗില്‍ ബാക്ക് ഗ്രൗണ്ട് ഇമേജുകള്‍, പരസ്യങ്ങള്‍, സൈഡ് ബാറുകള്‍ തുടങ്ങിയവയൊക്കെ നീക്കം ചെയ്യും.
എക്സല്‍, പവര്‍ പോയിന്‍റ് പ്രസന്‍റേഷനുകളെ ഒപ്ടിമൈസ് ചെയ്ത് പ്രിന്‍റെടുക്കാനും ഇതില്‍ സാധ്യമാകും.

എത്രത്തോളം സേവ് ചെയ്യാനാകുന്നു എന്നതിന്‍റെ വിശദാംശങ്ങളും ഈ പ്രോഗ്രാമില്‍ ലഭ്യമാകും. അഡോബി ലീന്‍പ്രിന്‍റ് ട്രയല്‍ വേര്‍ഷന്‍ ഡൗണ്‍ലോഡിങ്ങിന് ലഭ്യമാണ്.

DOWNLOAD

Comments

comments