വിന്‍ഡോസ് 7 ഡയലോഗ് ബോക്സുകളുടെ തിക്നെസില്‍ മാറ്റം വരുത്താം


വിന്‍ഡോസ് സെറ്റിങ്ങുകളില്‍ മാറ്റം വരുത്തി അവ പേഴ്സണലൈസ് ചെയ്ത് വേറിട്ടൊരു ലുക്ക് നല്കാന്‍ സാധിക്കും.ഇതിന് പല സെറ്റിങ്ങുകളും ഉപയോഗിക്കാം. അത്തരത്തിലൊന്നാണ് ഡയലോഗ് ബോക്സുകളുടെ തിക്നെസില്‍ മാറ്റം വരുത്തുന്നത്. മറ്റ് ഉപകാരമൊന്നുമില്ലെങ്കിലും വേറിട്ടൊരു ലുക്ക് വിന്‍ഡോസിന് നല്കാന്‍ ഇത് സഹായിക്കും.

windows thickness - Compuhow.com
ഇത് ചെയ്യാന്‍ ആദ്യം ഡെസ്ക്ടോപ്പില്‍ ശൂന്യമായ ഭാഗത്ത് ക്ലിക്ക് ചെയ്ത് Personalize എടുക്കുക.
തുടര്‍ന്ന് വരുന്ന ബോക്സില്‍ Windows Colo സെലക്ട് ചെയ്യുക.

Window Color and Appearance ബോക്സില്‍ Advanced appearance settings ല്‍ ക്ലിക്ക് ചെയ്യുക.
Item ത്തിന് താഴെ ഡ്രോപ്പ് ഡൗണ്‍ ആരോയില്‍ ക്ലിക്ക് ചെയ്ത് Border Padding എടുക്കുക.

തിക്ക്നെസ് കൂട്ടാനായി Size ലെ വാല്യു കൂട്ടുക. നിലവില്‍ ഇത് 4 ആയിരിക്കും. കുറക്കണമെങ്കില്‍ അതും ചെയ്യാം.
Apply ക്ലിക്ക് ചെയ്ത് സേവ് ചെയ്യുക.

Comments

comments