ആഡ് ഫ്ലൈ ലിങ്ക് പേജ് ഓട്ടോമാറ്റിക്കായി ബൈപാസ് ചെയ്യാംഒരു യു.ആര്‍.എല്‍ ഷോര്‍ട്ടനിംഗ് സര്‍വീസാണ് ആഡ് ഫ്ലൈ. ഇവരുടെ പ്രത്യേകത എന്നത് ഷോര്‍ട്ട് ചെയ്ത യുആര്‍എലുകളെ അഡ്വര്‍ടൈസ്മെന്‍റുമായി ലിങ്ക് ചെയ്യുമെന്നതാണ്. ഇത്തരത്തിലൊരു പേജ് വിസിറ്റ് ചെയ്യുമ്പോള്‍ ഒരു ആഡ് പേജിലേക്ക് പോവുകയും ഒറിജിനല്‍ പേജ് തുറക്കാന്‍ നിങ്ങള്‍ അ‍ഞ്ച് സെക്കന്‍ഡോളം വെയ്റ്റ് ചെയ്യുകയും ചെയ്യണം. ഇത്തരം ആഡ് ഫ്ലൈ പേജുകള്‍ തുറന്ന് വരുന്നത് തടയാന്‍ ചെറിയൊരു സ്ക്രിപ്റ്റ് ഉപയോഗിക്കുന്നത് വഴി സാധിക്കും. ഗൂഗിള്‍ ക്രോം, ഓപ്പറ, സഫാരി, ഫയര്‍ഫോക്സ് എന്നിവയിലൊക്കെ ഇത് ഉപയോഗിക്കാം. ഇതിന് ഗ്രീസ് മങ്കി ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം. ഇത് ചെയ്ത് കഴിഞ്ഞാല്‍ ഒന്നോ, രണ്ടോ സെക്കന്‍ഡുകള്‍ക്കകം നിങ്ങള്‍ സൈറ്റിലേക്ക് റീ ഡയറക്ട് ചെയ്യപ്പെടും. കുടുതല്‍ സമയം പരസ്യം കാണുന്നതിനേക്കാള്‍ എന്തുകൊണ്ടും മെച്ചം ഇത് ഇന്‍സ്റ്റാള്‍ ചെയ്യുക തന്നെയാണ്.
http://userscripts.org/scripts/show/141047

Comments

comments