ആന്‍ഡ്രോയ്ഡ് ഫോണ്‍ വിന്‍ഡോസ് പോലെയാക്കാം..!ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഇന്ന് മൊബൈല്‍ ഫോണ്‍ വിപണി അടക്കി വാഴുകയാണ്. എന്നാല്‍ വിന്‍ഡോസും ചെറുതല്ലാത്ത സാന്നിധ്യം മൊബൈല്‍ വിപണിയില്‍ അറിയിക്കുന്നുണ്ട്. ആന്‍ഡ്രോയ്ഡ് ഫോണുകള്‍ കുറഞ്ഞ വിലയില്‍ കിട്ടുമെങ്കിലും , വിന്‍ഡോസ് ഫോണുകള്‍ അല്പം വീല കൂടുതല്‍ നല്കേണ്ടവയാണ്. എന്നാല്‍ വിന്‍ഡോസില്‍ താല്പര്യമുള്ളവര്‍ക്ക് തങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണിനെ വിന്‍ഡോസ് ഫോണിന് സമാനമായ തീം നല്കാന്‍ സാധിക്കും.

Ariku Launcher എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഇത് ചെയ്യാം. ആദ്യംഇത് ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് ഹോം ബട്ടണ്‍ ഉപയോഗിച്ച് ഇത് ഡിഫോള്‍ട്ട് ലോഞ്ചറായി സെറ്റ് ചെയ്യുക.
ഇത് പരീക്ഷിച്ച് നോക്കുക മാത്രമാണ് ഉദ്ദേശമെങ്കില്‍ Just once എന്ന ഒപ്ഷനെടുക്കണം.

വാള്‍പേപ്പര്‍ പഴയ പടി നില്‍ക്കുമെങ്കിലും സ്ക്രീന്‍ ടൈലുകളായി കാണാനാവും. അതില്‍ settings ഐക്കണില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ടാബുകളില്‌‍ ക്ലിക്ക് ചെയ്ത് മാറ്റങ്ങള്‍ വരുത്താം.
ടൈറ്റില്‍ ടാബ് ക്ലിക്ക് ചെയ്ത് കളറും, ട്രാന്‍സ്പെരന്‍സിയും സെറ്റ് ചെയ്യാം. ഡെസ്ക് ടോപ്പ് ടാബില്‍ സ്ക്രീന്‍ ലോക്ക് സെറ്റ് ചെയ്യാം. പ്രിഫറന്‍സില്‍ ജെസ്ച്ചറുകളൊക്കെ സെറ്റ് ചെയ്യാനാവും.

tile സെറ്റ് ചെയ്യുന്നതിനനുസരിച്ചായിരിക്കും വിന്‍ഡോസ് ലുക്കിന്‍റെ പൂര്‍ണ്ണത ലഭിക്കുക.

DOWNLOAD

Comments

comments