ഫോട്ടോകളെ പഴയതാക്കൂ !!!


ഡിജിറ്റല്‍ ക്യാമറകള്‍ വന്നതോടെ എല്ലാവരും ഫോട്ടോഗ്രാഫര്‍മാരായി. നല്ല മിഴിവുള്ള ചിത്രങ്ങള്‍ ഈസിയായി ആര്‍ക്കും എടുക്കാമെന്നായി. എന്നാലും പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ക്ക് അവയുടേതായ ഒരു ക്ലാസിക് ലുക്കുണ്ട്. പഴയ ചിത്രങ്ങളിലെ ഇരുളും വെളിച്ചവും ഒരു പ്രത്യേക കാഴ്ചയാണ് നല്കുന്നത്.
Photo conversion - Compuhow.com
ഏറ്റവും പുതിയ ചിത്രങ്ങളെയും ഇങ്ങനെ പഴമ തോന്നിപ്പിക്കുന്ന വിധത്തിലാക്കാന്‍ സാധിക്കും. ഇമേജ് എഡിറ്റിംഗ് പ്രോഗ്രാമുകളൊന്നും ഉപയോഗിക്കാതെ ഓണ്‍ലൈനായി ഈ കണ്‍വെര്‍ഷന്‍ നടത്താനാവും. അതിന് സഹായിക്കുന്ന സൈറ്റാണ് http://labs.wanokoto.jp/olds.
Old photos - Compuhow.com
ജാപ്പനീസ് സൈറ്റാണിത്. സൈറ്റ് തുറക്കുമ്പോള്‍ ജാപ്പനീസാണ് പേജ് കാണുക. എങ്കിലും പ്രയാസമൊന്നുമില്ലാതെ ഉപയോഗിക്കാനാവും. അവിടെ choose file എന്ന ഒപ്ഷന്‍ ഇംഗ്ളീഷിലുണ്ട്. അവിടെ ക്ലിക്ക് ചെയ്ത് ഫയല്‍ സെലക്ട് ചെയ്ത് താഴെ കാണുന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

അടുത്ത പേജില്‍ കണ്‍വെര്‍ട്ട് ചെയ്ത ഇമേജ് കാണാനാവും. ഇത് ഡൗണ്‍ലോഡ് ചെയ്യാം. വേണമെങ്കില്‍ വെബ് പേജ് ട്രാന്‍സ്ലേഷന്‍ ഉപയോഗിച്ച് പേജ് ഇംഗ്ലീഷില്‍ കാണാനാകും.

Comments

comments