പാട്ടുപാടിക്കോളൂ..പശ്ചാത്തല സംഗീതം ഓണ്‍ലൈനില്‍ വരും


പാട്ടുപാടാന്‍ ഇഷ്ടമുള്ളയാളാണോ നിങ്ങള്‍. ഇടക്ക് ആരും അടുത്തില്ലാത്തപ്പോള്‍ കംപ്യൂട്ടറില്‍ സ്വന്തം പാട്ട് റെക്കോഡ് ചെയ്ത് നോക്കാറുണ്ടോ? അല്ലെങ്കില്‍ കുട്ടികളുടെ പാട്ടുകള്‍ കംപ്യൂട്ടറില്‍ റെക്കോഡ് ചെയ്യാറുണ്ടോ. എന്തായാലും പാട്ടിന് സംഗീതോപകരണങ്ങളുടെ അകമ്പടി കൂടി ഉണ്ടായിരുന്നുവെങ്കില്‍ എന്ന് നിങ്ങള്‍ക്ക് തോന്നാറുണ്ടോ. എങ്കില്‍ വിഷമിക്കേണ്ട..നിങ്ങളുടെ പാട്ടിന് തെല്ലും കാശുമുടക്കില്ലാതെ പശ്ചാത്തലസംഗീതം നല്കാം.
www.ujam.com എന്ന സൈറ്റ് വഴിയാണ് ഇത് ചെയ്യുന്നത്. ആദ്യം നല്ലൊരു മൈക്ക് കണക്ട് ചെയ്ത് കംപ്യൂട്ടറില്‍ പാട്ട് റെക്കോഡ് ചെയ്യുക. സോളോയായാല്‍ നന്ന്. അതല്ലെങ്കില്‍ സൈറ്റില്‍ കയറി നേരിട്ട് റെക്കോഡ് ചെയ്യാം.
Ujam online music composer - Compuhow.com

സൈറ്റുപയോഗപ്പെടുത്താന്‍ ആദ്യം സൈറ്റില്‍ ലോഗിന്‍ ചെയ്യുക. പാട്ട് ലൈവായി റെക്കോഡ് ചെയ്യുകയോ, മുമ്പ് പറഞ്ഞത് പോലെ റെക്കോഡ് ചെയ്തത് അപ്ലോഡ് ചെയ്യുകയോ ചെയ്യാം.
തുടര്‍ന്ന് വിര്‍ച്വല്‍ സ്റ്റുഡിയോയില്‍ വര്‍ക്ക് ചെയ്യാം. ഇതില്‍‌ ഇന്‍സ്ട്രുമെന്റ്സ്, എക്കോ, ഇന്‍ട്രോ, എന്നിവയൊക്കെ ആഡ് ചെയ്യാം.
അവസാനം മ്യൂസിക് ചേര്‍ത്ത പാട്ട് ഡൗണ്‍ലോഡ് ചെയ്യാം.

Comments

comments