യുട്യൂബ് വീഡിയോകളില്‍ ലോഗോ ചേര്‍ക്കാം


നിങ്ങള്‍ യുട്യൂബില്‍ വീഡിയോകള്‍ അപ് ലോഡ് ചെയ്യാറുണ്ടോ? അല്ലെങ്കില്‍ സ്വന്തമായി യുട്യൂബ് ചാനലുണ്ടോ. നിങ്ങളുടെ വീഡിയോകളില്‍ എളുപ്പത്തില്‍ ലോഗോ ചേര്‍ക്കുവാന്‍ സാധിക്കും. ഇതിന് എഡിറ്റിംഗ് പ്രോഗ്രാമുകളുടെ ആവശ്യമില്ല. ഓവര്‍ ലേ ആയോ വാട്ടര്‍മാര്‍ക്ക് ആയോ ഇങ്ങനെ ലോഗോ വീഡിയോകളില്‍ ചേര്‍ക്കാം. യുട്യൂബില്‍ പുതുതായി ആരംഭിച്ച ഇന്‍ വീഡിയോ പ്രോഗ്രാമിങ്ങ് എന്ന സംവിധാനം വഴിയാണ് ഇത് ചെയ്യുന്നത്. ഇതുവഴി നിങ്ങളുടെ കസ്റ്റം ഇമേജ് വീഡിയോയിലേക്ക് ആഡ് ചെയ്യാം.
ആഡ് ചെയ്യുന്ന ലോഗോ പി.എന്‍.ജി ഫോര്‍മാറ്റിലായിരിക്കണം.

വീഡിയോയുടെ ആദ്യ ഭാഗത്തോ മുഴുവന്‍ സമയത്തുമോ ലോഗോ കാണിക്കാം. അതുപോലെ സ്ക്രീനിന്റെ ഏത് ഭാഗത്ത് വേണമെങ്കിലും ഇത് ഡിസ്പ്ലേ ചെയ്യാം.
യുട്യൂബിലെ അനോട്ടേഷന്‍സ് വഴിയാണ് ഇങ്ങനെ ലോഗോ ആഡ് ചെയ്യുന്നത്. അനോട്ടേഷന്‍സ് ഓഫാക്കിയാല്‍ ഇത് കാണാനാവുകയുമില്ല.

Comments

comments