എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ വീണ്ടും വിവാഹിതനായി. ലണ്ടനില്‍ സ്ഥിരതാമസക്കാരിയും, നര്‍ത്തകിയുമായ ചിത്ര ലക്ഷ്മിയെയാണ് ശങ്കര്‍ വിവാഹം കഴിച്ചത്. ഏറെക്കാലം പ്രണയബദ്ധരായിരുന്ന ഇവരിരുവരും വിവാഹമോചിതരാണ്. കുറെക്കാലമായി സിനിമയില്‍ സജീവമല്ലാത്ത ശങ്കര്‍ ഇടക്ക് സംവിധാനത്തിലും കൈവച്ചിരുന്നു. കേരളോത്സവം എന്ന ചിത്രം പക്ഷേ തീരെ ശ്രദ്ധ നേടിയില്ല. ഇപ്പോള്‍ മണല്‍നഗരം എന്ന ചിത്രത്തിന്റെ ജോലികളിലാണ് ശങ്കര്‍. ഈ ചിത്രത്തിന്റെ നൃത്തസംവിധാനം നിര്‍വ്വഹിക്കുന്നത് ചിത്രാലക്ഷ്മിയാണ്
Home » Keralacinema » Malayalam Cinema News » ശങ്കറിന് വീണ്ടും വിവാഹം