അക്കൗണ്ട് കില്ലര്‍


സോഷ്യല്‍ നെറ്റ്വര്‍ക്കുകളായും അല്ലാതെയും ഒട്ടേറെ സൈറ്റുകളില്‍ ഇന്ന് മിക്കവര്‍ക്കും അക്കൗണ്ടുകളുണ്ടാകും. ഇവയൊക്കെ പിന്നീട് വേണ്ട എന്ന് തോന്നി ഒഴിവാക്കാന്‍ നോക്കുമ്പോളാകും പണിയിവുക. ചില സൈറ്റുകളില്‍ എളുപ്പത്തില്‍ അംഗത്വം ഡെലീറ്റ് ചെയ്യാമെങ്കില്‍ ചിലതില്‍ പഠിച്ച പണി പതിനെട്ടും നോക്കിയാലും കാര്യം നടക്കില്ല.
Account killer - Compuhow.com
AccountKiller എന്ന സര്‍വ്വീസ് ഉപയോഗിച്ച് അഞ്ഞൂറിലേറെ ഒണ്‍ലൈന്‍ സര്‍വ്വീസുകളുടെ അക്കൗണ്ടുകള്‍ ഡെലീറ്റ് ചെയ്യാനാവും. അത് ഫേസ്ബുക്ക്, ഗൂഗിള്‍, തുടങ്ങി പലരും കേട്ടിട്ടില്ലാത്ത സൈറ്റുകള്‍ വരെ നീളുന്നു.
ഈ സര്‍വ്വീസ് തുറക്കുമ്പോള്‍ ആദ്യ പേജില്‍ പ്രമുഖ സര്‍വ്വീസുകള്‍ ലിസ്റ്റ് ചെയ്തിരിക്കും. അതിലെ സെര്‍ച്ച് ഒപ്ഷന്‍ ഉപയോഗിച്ച് സര്‍വ്വീസുകള്‍ കണ്ടുപിടിക്കാം. സൈറ്റില്‍ ഒരു കളര്‍ സ്കീം ഉപയോഗിച്ച് എത്രയെളുപ്പത്തില്‍ അക്കൗണ്ട് ഡെലീറ്റ് ചെയ്യാമെന്ന് സൂചിപ്പിക്കുന്നു. ബ്ലാക്ക്, ഗ്രേ, വൈറ്റ് എന്നിവയാണിവ. ബ്ലാക്ക് സൈറ്റുകള്‍ അക്കൗണ്ട് ഡെലീറ്റ് ചെയ്യാന്‍ സാധിക്കാത്തവയാണ്.
വൈറ്റ് എളുപ്പത്തില്‍ ഡെലീറ്റ് ചെയ്യാവുന്ന അക്കൗണ്ടുകള്‍ ഉള്ളവയാണ്. ഫേസ് ബുക്ക് ഈ ലിസ്റ്റിലാണ് ഉള്ളത്.
ഗ്രേ അല്പം മെനക്കെട്ടാല്‍ ഡെലീറ്റ് ചെയ്യാവുന്നവയാണ്. സ്പോട്ടിഫൈയൊക്കെ ഇതില്‍ പെടുന്നു.
പരീക്ഷണാര്‍ത്ഥം പുതിയ സൈറ്റുകള്‍ കാണുന്നവയില്‍ അക്കൗണ്ട് എടുത്ത് തലവേദനയായവര്‍ക്ക് ഉപകാരപ്രദമായ എന്നാണ് AccountKiller.
http://www.accountkiller.com/en/

Comments

comments