Hola Unblocker – ഹുലു ആക്സസ് ചെയ്യാം.


hulu notification - Compuhow.com
ചില രാജ്യങ്ങളില്‍ മാത്രമായി നടത്തപ്പെടുന്ന വീഡിയോ , ഓഡിയോ സ്ട്രീമിങ്ങ് സര്‍വ്വീസുകളുണ്ട്. നെറ്റ് ഫ്ലിക്സ്, ഹുലു, പണ്ടോറ തുടങ്ങിയവയൊക്കെ അവയില്‍ പ്രധാനപ്പെട്ടവയാണ്. ഇവ എവിടെയും ആക്സസ് ചെയ്യാവുന്ന വിധത്തില്‍ അണ്‍ബ്ലോക്ക് ചെയ്യാന്‍ ചില എക്സറ്റന്‍ഷനുകളും, ആഡോണുകളുമൊക്കെ ഉപയോഗിക്കാറുണ്ട്. എന്നാല്‍ അല്പകാലത്തിനുള്ളില്‍ ഇവ ബ്ലോക്ക് ചെയ്യപ്പെടാറാണ് പതിവ്. നിലവില്‍ നമ്മുടെ നാട്ടില്‍ ലഭ്യമല്ലാത്ത ഹുലു, പോലുള്ള സൈറ്റുകള്‍ ആക്സസ് ചെയ്യാനുള്ള മാര്‍ഗ്ഗമാണ് Hola Unblocker.
hulu - Compuhow.com
ഫയര്‍ഫോക്സ് , ക്രോം എന്നീ ബ്രൗസറുകളില്‍ ഇവ ആക്സസ് ചെയ്യാം. നിലവില്‍ ഈ ടൂളുപയോഗിച്ച് നെറ്റ് ഫ്ലിക്സ്, ഹുലു, ബി.ബി.സി, ഫോക്സ് തുടങ്ങിയവയൊക്കെ ആക്സസ് ചെയ്യാം. പക്ഷേ എത്രകാലത്തേക്ക് കിട്ടും എന്ന് പറയാനാവില്ല.
http://hola.org/

Comments

comments