എബൗട്ട് മി…നിങ്ങളെക്കുറിച്ച് ഒരു പേജ്


ഇന്‍റര്‍നെറ്റില്‍ നിങ്ങളുടേതായ ഒരിടം സൃഷ്ടിക്കാന്‍ ഒരുപാട് മാര്‍ഗ്ഗങ്ങളുണ്ട്. ഫേസ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെ തങ്ങളുടെ സാന്നിധ്യം അറിയിക്കാന്‍ ശ്രമിക്കുന്നവരാണ് ഏറെയും. ഇതല്ലാതെ നിങ്ങളെക്കുറിച്ച് ഒരു വെബ്പേജ് ഉണ്ടാക്കാന്‍ സഹായിക്കുന്ന സൈറ്റാണ് എബൗട്ട് മി. ഇതില്‍ മികച്ച ഭംഗിയുള്ള ഒരു പേജ് നിങ്ങള്‍ക്ക് ക്രിയേറ്റ് ചെയ്യാം. ആദ്യം സൈറ്റിന്‍ സൈന്‍ അപ് ചെയ്ത് ഒരു യുആര്‍.എല്‍ ക്രിയേറ്റ് ചെയ്യുക. നിങ്ങളുടെ പേര്, ജോലി, സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍ എന്നിവയൊക്കെ ഈ പേജില്‍ ഉള്‍പ്പെടുത്താം.

പേജിന്‍റെ ബാക്ക് ഗ്രൗണ്ട് നിങ്ങള്‍ക്ക് അപ്ലോഡ് ചെയ്യുകയോ, നിലവിലുള്ളതില്‍ നിന്ന് സെലക്ട് ചെയ്യുകയോ ചെയ്യാം.
നിങ്ങളുടെ പേജ് ഫേസ് ബുക്ക് തുടങ്ങിയവയില്‍ ഷെയര്‍ ചെയ്യാന്‍ ഇതിലെ ലിങ്ക് ഉപയോഗിക്കാം.
www.about.me

Comments

comments