ഷട്ട്ഡൗണ്‍ കമാന്‍ഡ് അബോര്‍ട്ട് ചെയ്യാം


അബദ്ധത്തില്‍ ഷട്ട്ഡൗണ്‍ ക്ലിക്ക് ചെയ്ത് പോകാറുണ്ട് പലരും. ഇങ്ങനെ ചെയ്തുപോയാല്‍ ചിലപ്പോള്‍ സേവാകാത്ത ഡാറ്റകളടക്കം നഷ്ടപ്പെട്ടേക്കാം. ഷട്ട്ഡൗണ്‍ കമാന്‍ഡ് അബോര്‍ട്ട് ചെയ്യാന്‍ ചിലപ്പോള്‍ സാധിക്കും. എങ്ങനെയെന്ന് നോക്കാം.
ഡെസ്‌ക്ടോപ്പില്‍ ഒഴിഞ്ഞ ഏരിയയില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക
new ല്‍ shortcut ക്ലിക്ക് ചെയ്യുക
type the location pf the item എന്നിടത്ത് shutdown -a  എന്ന് നല്കുക.
next ക്ലിക്ക് ചെയ്യുക
ഇനി ഷോര്‍ട്ട് കട്ടിന് പേര് നല്കി finish ക്ലിക്ക് ചെയ്യുക
ഇനി നിങ്ങള്‍ അബദ്ധത്തില്‍ ഷട്ട്ഡൗണ്‍, റീസ്റ്റാര്‍ട്ട് ക്ലിക്ക് ചെയ്ത് പോയാല്‍ വേഗത്തില്‍ ഈ ഷോര്‍ട്ട്കട്ട് ഐക്കണില്‍ ക്ലിക്ക് ചെയ്യുക.

Comments

comments