ക്രോമില്‍ ഒരു ഡൗണ്‍ലോഡ് മാനേജര്‍


Chrome - Compuhow.com
ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ബ്രൗസറായി ക്രോം മാറിയത് വളരെ പെട്ടന്നാണ്. എങ്കിലും ക്രോം ഉപയോഗിക്കുന്നവര്‍ക്ക് പല പോരായ്മകളും തോന്നാറുണ്ടാവും. അതിലൊന്നാണ് ഡൗണ്‍ലോഡുമായി ബന്ധപ്പെട്ടത്. നിലിവിലുള്ള ഡൗണ്‍ലോഡിങ്ങ് സംവിധാനം നിങ്ങള്‍ക്ക് തൃപ്തികരമായി തോന്നുന്നില്ലെങ്കില്‍ ഒരു എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ച് ക്രോം ഡൗണ്‍ലോഡിങ്ങില്‍ ഏറെ മാറ്റങ്ങള്‍ വരുത്താനാകും.

Fruumo Download Manager എന്ന ഈ എക്സ്റ്റന്‍ വഴി ക്രോം ഡൗണ്‍ലോഡിങ്ങ് ഇന്റര്‍ഫേസില്‍ ഏറെ മാറ്റങ്ങള്‍ വരും. ഇത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഓംനി ബാറിനരികെ എക്സ്റ്റന്‍ഷന്‍റെ ഐക്കണ്‍ പ്രത്യക്ഷപ്പെടും.

പോസ്, റിമൂവ്, സ്റ്റോപ്പ് സംവിധാനങ്ങള്‍, ക്രിയേറ്റ് ഫില്‍റ്റര്‍ വഴി വിവിധ ഡൗണ്‍ലോഡിങ്ങ് സെക്ഷനുകള്‍ നിര്‍മ്മിക്കുക, ഡെസ്ക്ടോപ്പ് നോട്ടിഫിക്കേഷനുകള്‍, മള്‍ട്ടി ഡൗണ്‍ലോഡ് ഒപ്ഷന്‍, ബില്‍റ്റ് ഇന്‍ സെര്‍ച്ച്, ഇമേജ് പ്രിവ്യു എന്നിവയൊക്കെ Fruumo Download Manager വഴി ലഭ്യമാക്കാം.

DOWNLOAD

Comments

comments