പ്രൈവസിക്ക് പ്രോട്ടോണ്‍ മെയില്‍


Protonmail - Compuhow.com
നിരവധി ഇമെയില്‍ സര്‍വ്വീസുകള്‍ ഇന്ന് ലഭ്യമാണ്. അവയില്‍ മുന്‍ നിരയില്‍ നില്‍ക്കുന്നത് ജിമെയില്‍ തന്നെ. എന്നിരുന്നാലും ജിമെയിലിനേക്കാള്‍ സുരക്ഷിതമായി ഇമെയില്‍ സര്‍വ്വീസ് നല്കുന്നവരുണ്ട്. അത്തരത്തിലൊന്നാണ് ProtonMail.
സെക്യൂരിറ്റിക്കും പ്രൈവസിക്കും പരിഗണന നല്കുന്ന സര്‍വീസാണിത്.

ProtonMail സെറ്റപ്പ് ചെയ്യുന്ന അവസരത്തില്‍ രണ്ട് പാസ് വേഡുകള്‍ സെറ്റ് ചെയ്യുന്നുണ്ട്. ഒന്നാമത്തേത് ലോഗിന്‍ പാസ്വേഡും രണ്ടാമത്തേത് ഇന്‍ബോക്സ് പാസ്വേഡുമാണ്. ഇത് ഇമെയിലുകള്‍ എന്‍ക്രിപ്റ്റ് ചെയ്യാനാണ് ഉപയോഗിക്കുന്നത്. പ്രോട്ടോണ്‍ മെയിലില്‍ മെയിലുകള്‍ സൂക്ഷിക്കുന്നത് എന്‍ക്രിപ്റ്റഡ് രൂപത്തിലാവും. അതിനാല്‍ തന്നെ സെക്കന്‍ഡ് പാസ് വേഡ് ഇല്ലാതെ ഇന്‍ബോക്സ് മെസേജുകള്‍ വായിക്കാനാവില്ല.
പ്രോട്ടോണില്‍ മെയിലുകള്‍ സൂക്ഷിക്കുന്നത് എന്‍ക്രിപ്റ്റഡ് ഫോര്‍മാറ്റില്‍ സെര്‍വ്വറിലാണ്.

https://protonmail.ch/

Comments

comments