പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തില്‍ ഏറെ ചര്‍ച്ചാവിഷയമായ നാടകമാണ് എന്‍.എന്‍ പിള്ള എഴുതിയ കാപാലിക. ഇപ്പോള്‍ കാപാലിക അനാവൃതയാകുമ്പോള് എന്ന ചിത്രത്തിലൂടെ കാപാലിക വീണ്ടും അവതരിപ്പിക്കപ്പെടുകയാണ്. പ്രീത പണിക്കര്‍ സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമാണ് ഇത്. ഒരു ലൈംഗിക തൊഴിലാളിയുടെ കഥയാണ് കാപാലിത. ഈ ചിത്രത്തില്‍ സോന നായരാണ് ലൈംഗിക തൊഴിലാളിയുടെ വേഷമിടുന്നത്. മധു ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു. രാജിവ് ഗോപാലകൃഷ്ണന് സ്ക്രിപ്റ്റ് എഴുതുന്ന ചിത്രം നിര്‍മ്മിക്കുന്നത് മധുസൂദനന് മാവേലിക്കരയാണ്
Home » Keralacinema » Malayalam Cinema News » കാപാലികയില്‍ സോന നായര്‍