വിദ്യാ ബാലന്‍ ഇന്ദിരാഗാന്ധിയാകുന്നു



കഹാനി, ഡര്‍ട്ടി പിക്ചര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ വിദ്യാബാലന്‍ വിവാഹത്തെ തുടര്‍ന്നുള്ള ഇടവേളക്ക് ശേഷം വീണ്ടും അഭിനയത്തില്‍ സജീവമാകുന്നു. വിദ്യാ ബാലന്‍ ഇന്ദിരാഗാന്ധിയുടെ വേഷത്തില്‍ അഭിനയിക്കുന്നു എന്നൊരു വാര്‍ത്ത ഏറെ നാള്‍ മുമ്പ് കേട്ടിരുന്നു. എന്നാല്‍ അത് സ്ഥിരീകരിക്കാന്‍ വിദ്യ തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പ്രശസ്തയായ ഒരാളുടെ ജീവിതം പ്രമേയമാക്കിയ ചിത്രത്തില്‍ താന്‍ അഭിനയിക്കുന്നുണ്ടെന്ന് ഇവര്‍ പറഞ്ഞു. എന്നാല്‍ മറ്റ് വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല. കഹാനിയുടെ രണ്ടാം ഭാഗത്തിലാണ് ഇനി വിദ്യ അഭിനയിക്കുക. അതിന് ശേഷമാകും ഈ ചിത്രം.

Comments

comments