സേതുരാമയ്യരുടെ അഞ്ചാം വരവില്‍ മമ്മൂട്ടിഇല്ല പകരം സുരേഷ്ഗോപി


Suresh Gopi replaces Mammooty in Sethuramayyar’s Comeback

കൈ പിറകില്‍ കെട്ടി നെറ്റിയില്‍ തിലകക്കുറി തൊട്ട് ശാന്തമായ മുഖഭാവത്തോടുകൂടി വരുന്ന നമ്മെ ത്രസിപ്പിച്ചുകൊണ്ടിരുന്ന മമ്മൂട്ടിയുടെ സേതുരാമയ്യര്‍ അഞ്ചാം വരവില്‍ ഇല്ല. പകരം സിബിഐ സീരീസിലെ അഞ്ചാം ഭാഗത്തില്‍ സുരേഷ് ഗോപിയാണ് നായകനെന്ന് സിനിമയുടെ തിരക്കഥാകൃത്തു കൂടിയായ എസ്.എന്‍ സ്വാമി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. കെ.മധു തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദ്യ സിബിഐ സിനിമയിലെ ഹാരിയെന്ന കഥാപാത്രം തന്നെയാകും സുരേഷ് ഗോപി അവതരിപ്പിക്കുക. ഹാരിയോടൊപ്പം ചാക്കോയായി മുകേഷും സത്യദാസായി സായികുമാറുമൊക്കെ ചിത്രത്തിലുണ്ട്. മുന്‍ സിബിഐ ചിത്രങ്ങള്‍ പോലെ തന്നെ സസ്പെന്‍സ് നിറഞ്ഞതും എന്നാല്‍ ഒട്ടേറെ പുതുമകളുള്ളതുമായ ചിത്രമായിരിക്കും ഇതെന്നും സ്വാമി വ്യക്തമാക്കി. ഈ ചിത്രത്തിലേക്ക് ആദ്യം മമ്മൂട്ടിയെയാണ് പ്രധാന കഥാപാത്രമായി ഉദ്ദേശിച്ചിരുന്നതെങ്കിലും ചര്‍ച്ചകള്‍ക്കൊടുവില്‍ അദ്ദേഹം തന്നെയാണ് ഹാരിയെന്ന കഥാപാത്രത്തെ തിരിച്ചു കൊണ്ടു വരുന്നതിന്റെ സാധ്യതകളെപ്പറ്റി പറഞ്ഞതെന്നും സ്വാമി പറഞ്ഞു.

English Summary : Suresh Gopi replaces Mammooty in Sethuramayyar’s comeback

Comments

comments