916 മ്യൂസിക് ലോഞ്ചിന് മറഡോണഎം. മോഹന്‍ സംവിധാനം ചെയ്ത 916 എന്ന ചിത്രത്തിന്റെ മ്യൂസിക് ലോഞ്ച് ഫുട്ബോള്‍ ഇതിഹാസം മറഡോണ നിര്‍വ്വഹിക്കും. ബോബി ചെമ്മണ്ണൂര്‍ ഗ്രൂപ്പിന്റെ ജ്വല്ലറി, ഹെലികോപ്റ്റര്‍ സര്‍വ്വീസ് ഉദ്ഘാടനങ്ങള്‍ക്കായി എത്തുന്ന മറഡോണ കുറച്ച് ദിവസങ്ങള്‍ കേരളത്തിലുണ്ടാവും. മാണിക്യക്കല്ലിന് ശേഷം എം. മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനൂപ് മേനോന്‍, അസിഫ് അലി, മുകേഷ്, പാര്‍വണ, മീര വാസുദേവ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. ചിത്രം വൈകാതെ തീയേറ്ററുകളിലെത്തും

Comments

comments