916 നവംബര്‍ 2 ന്കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന 916 നവംബര്‍ 2 ന് റിലീസ് ചെയ്യും. എം. മോഹന്‍, കഥ പറയുമ്പോള്‍, മാണിക്യക്കല്ല് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. അനൂപ് മേനോന്‍, അസിഫ് അലി, മുകേഷ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. മാളവിക, മോണിക്ക, മീര വാസുദേവ് എന്നിവരാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദിത്ത് ഐശ്വര്യ സ്നേഹ ഫിലിംസിന്‍റെ ബാനറില്‍ കെ.വി വിജയകുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന് സംഗീതം നല്കുന്നത് എം. ജയചന്ദ്രന്‍. ഗാനരചന അനില്‍ പനച്ചൂരാന്‍, രാജിവ് നായര്‍, റഫീഖ് അഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ്.

Comments

comments