വിനു മോഹന്‍ വിവാഹിതനാകുന്നുയുവനടന്‍ വിനു മോഹന്‍ വിവാഹിതനാകുന്നു. നീലാംബരി , മഹാരാജാ ടാക്കീസ്, എംഎല്‍ എ മണി പത്താം ക്ലാസ്സും ഗുസ്തിയുംതുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിക്ക് പരിചിതയായ വിദ്യയാണ് വിനുവിന്റെ വധു.നാടക, ചലച്ചിത്രപ്രവര്‍ത്തകനായിരുന്ന അന്തരിച്ച മോഹന്റെയും നടി ശോഭാ മോഹന്റെയും മകനും, നടന്‍ സായ്കുമാറിന്റെ അനന്തിരവനുമായ വിനു നിവേദ്യം എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്.ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വിദ്യ തമിഴിലും ശ്രദ്ധേയയാണ്. ഈ തിരക്കിനിടയില്‍ എന്ന ചിത്രത്തില്‍ വിനുമോഹനും വിദ്യയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. 2013 മെയ് 19നാണ് വിവാഹം തീരുമാനിച്ചിരിക്കുന്നത്.

Comments

comments