വിന്‍ഡോസ് 7 ല്‍ 5.1 സറൗണ്ട് സൗണ്ട്


വീടുകളിലും മറ്റും ടെലിവിഷനിലും, സ്റ്റീരിയോ സെറ്റുകളിലും വന്‍ മാറ്റങ്ങളുണ്ടായ ഒരു കാലമാണിത്. രണ്ട് ചാനല്‍ സ്റ്റീരിയോ സൗണ്ട് മാറി 5.1, 7.1 എന്നിങ്ങനെ പുതിയ ശബ്ദസാങ്കേതിക വിദ്യകള്‍ സര്‍വ്വസാധാരണമായി. ഹോം തീയേറ്ററുകളിലൊക്കെ ഏറപ്പേരും 5.1 സറൗണ്ട് സൗണ്ട് സിസ്റ്റമാണ് ഇന്ന് ഉപയോഗിക്കുന്നത്.
surround - Compuhow.com
വിന്‍ഡോസ് സെവനില്‍‌ ഡിഫോള്‍ട്ടായി 5.1 സംവിധാനമുണ്ട്. ഇത് എങ്ങനെ ക്രമീകരിക്കാമെന്നാണ് ഇവിടെ പറയുന്നത്.
5.1 ല്‍ അഞ്ച് സ്പീക്കറുകളും, ഒരു സബ് വൂഫറുമാണല്ലോ ഉണ്ടാവുക. ഫ്രണ്ട് ലെഫ്റ്റ്, ഫ്രണ്ട് റൈറ്റ്, സെന്റര്‍ റൈറ്റ്, സെന്റര്‍ ലെഫ്റ്റ്, റൈറ്റ് റിയര്‍, ലെഫ്റ്റ് റിയര്‍ എന്നിവയും ഒരു സബ് വൂഫറുമാണിവ.
Start>Control Panel>Hardware and Sound>Sound എടുക്കുക.
സൗണ്ട് വിന്‍ഡോയില്‍ സൗണ്ട് ഡിവൈസ് ലൊക്കേറ്റ് ചെയ്യുക. തുടര്‍ന്ന് Configure ക്ലിക്ക് ചെയ്യുക. ഇവിടെ നിരവധി ഒപ്ഷനുകളുണ്ടാകും.
കണക്ട് ചെയ്തിരിക്കുന്ന സൗണ്ട് ഡിവൈസ് ഡിഫോള്‍ട്ടായി സെറ്റ് ചെയ്യുക.
Speaker Setup വിന്‍ഡോയില്‍ ഏത് സംവിധാനമാണ് സ്പീക്കര്‍ സപ്പോര്‍ട്ട് ചെയ്യുന്നത് എന്ന് നോക്കുക. Stereo ,5.1 Surround എന്നിവയിലൊന്ന്.
Audio Channels ബോക്സില്‍ നിന്ന് സ്റ്റീരിയോ, 5.1, 7.1 എന്നിവ സെലക്ട് ചെയ്യുന്നതിനനുസരിച്ച് അതിലെ ചിത്രം മാറിവരും.
Setup-Surround-Sound - Compuhow.com
സൗണ്ട് സിസ്റ്റം ഓണാക്കി Test എന്നതില്‍ ക്ലിക്ക് ചെയ്യുക. ഓരോ സ്പീക്കറിലും മാറി മാറി ശബ്ദം വരും. ഇത് വഴി ഏതെങ്കിലും സ്പീക്കര്‍ വര്‍ക്കുചെയ്യുന്നില്ലേ എന്ന് മനസിലാക്കാം. ശബ്ദം കേള്‍ക്കാത്തവയുണ്ടെങ്കില്‍ അവയുടെ വോള്യം അല്‍പം കൂട്ടി വെയ്ക്കുക.
Next ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അടുത്ത സ്റ്റെപ്പില്‍ ഏതെങ്കിലും സ്പീക്കറില്‍ പ്രത്യേകമായ അഡ്ജസ്റ്റ്മെന്‍റുകള്‍ വരുത്താം. ശേഷം Finish ക്ലിക്ക് ചെയ്യുക.
നിങ്ങള്‍ സൗണ്ട് സിസ്റ്റം സെറ്റ് ചെയ്തുകഴിഞ്ഞു.

Comments

comments