ത്രി‍ഡി കംബൈന്‍ – 2ഡി ഇമേജുകള്‍ ത്രിഡിയാക്കാം


ഫോട്ടോഗ്രാഫിയില്‍ താല്പര്യമുള്ളവര്‍ ഏറെ ചിത്രങ്ങളെടുത്ത് കൂട്ടാറുണ്ട്. ഇവയ്ക്കൊക്കെ കംപ്യൂട്ടറില്‍ അല്പം മിനുക്ക് പണി കൂടി നടത്തിയാല്‍ അവ ഏറെ ആകര്‍ഷകങ്ങളാകും. സാധാരണ ക്യാമറകളിലെടുക്കുന്ന 2 ഡി ഇമേജുകളെ ഇങ്ങനെ റീടച്ച് നല്കി 3ഡിയാക്കാന്‍ സഹായിക്കുന്ന ഒരു പ്രോഗ്രാമാണ് 3DCombine.


ഇതൊരു വിന്‍ഡോസ് ആപ്ലിക്കേഷനാണ്. ഇതില്‍ സിംഗിളായോ, കുറെയെണ്ണം ഒന്നിച്ചോ സാധാരണ ഇമേജുകളെ ത്രിഡിയിലേക്ക് കണ്‍വെര്‍ട്ട് ചെയ്യാന്‍ സാധിക്കും. ഒരു സ്പെഷ്യല്‍ അല്‍ഗോരിതം വഴിയാണ് ഇതില്‍ ത്രിഡി കണ്‍വെര്‍ഷന്‍ നടക്കുക. രണ്ട് ഇമേജുകളെ ഒന്നിപ്പിച്ചോ, സിംഗിള്‍ ഇമേജ് ഉപയോഗിച്ചോ ഈ കണ്‍വെര്‍ഷന്‍ നടത്താം. ഇതില്‍ 2ഡി വീഡിയോകളെ ത്രിഡിയാക്കി മാറ്റാന്‍ സാധിക്കുമെങ്കിലും അതിന് ഏറെ സമയം വേണ്ടിവരും. വളരെ എളുപ്പത്തില്‍ ഇമേജുകളെ ത്രിഡിയാക്കി കണ്‍വെര്‍ട്ട് ചെയ്യാന്‍ സഹായിക്കുന്ന ഈ പ്രോഗ്രാം ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാം. പക്ഷേ ഇത്തരത്തില്‍ കണ്‍വെര്‍ട്ട് ചെയ്ത ഇമേജുകള്‍ കാണാന്‍ ത്രിഡി ഗ്ലാസ്സ് ആവശ്യമാണ്.

Download

Comments

comments