2ഡി വീഡിയോ 3 ഡിയാക്കാം


ത്രിഡി ചിത്രങ്ങള്‍ ഏറെ ജനപ്രിയമാകുന്ന കാലമാണല്ലോ ഇത്. ത്രിഡി സിനിമ ആദ്യമായി പുറത്തിറങ്ങിയിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും ഇപ്പോളാണ് ത്രിഡി ഒരു തരംഗമായി മാറിയത്. പഴയ ചിത്രങ്ങളൊക്കെ ത്രിഡിയാക്കി പുറത്തിറക്കുന്ന ഒരു ട്രെന്‍ഡും ഇപ്പോളുണ്ട്.
വേണമെങ്കില്‌‍ 2ഡി വീഡിയോകള്‍ നിങ്ങള്‍ക്ക് തന്നെ ത്രിഡിയാക്കാ മാറ്റാനാവും. ഇതിന് സഹായിക്കുന്ന നിരവധി പ്രോഗ്രാമുകള്‍ ഇന്നുണ്ട്. അവയിലൊന്നാണ് Movavi Video Converter. എച്ച്.ഡി മുതല്‍ WAV വരെ ഇതില്‍ സപ്പോര്‍ട്ടാവും. കണ്‍വെര്‍ട്ട് ചെയ്യുന്നതിന് മുമ്പായി ഡി.വി.ഡികള്‍ റിപ്പ് ചെയ്യാനും ഇത് ഉപയോഗിക്കാം. എന്നാല്‍ കോപ്പി റൈറ്റ് ഉള്ള ഡി.വി.ഡികളില്‍ ഇത് വര്‍ക്കാവില്ല.
moavi 3d converter - Compuhow.com
നിങ്ങളുടെ മോണിട്ടറിനും, ഗ്ലാസ്സിനും അനുസരിച്ച് ത്രിഡിയുടെ മോഡ് ഇതില്‍ തെരഞ്ഞെടുക്കാവുന്നതാണ്.
ത്രിഡി പാരമീറ്ററുകളായ ഡെപ്ത്, ഷിഫ്റ്റ്, പെര്‍സ്പെക്ടിവ് എന്നിവയുടെ തോത് നിശ്ചയിക്കാനും ഇതിലാവും. ഇത് പണം നല്കി വാങ്ങേണ്ടുന്ന പ്രോഗ്രാമാണ്.എന്നാല്‍ ഫ്രീ ട്രയല്‍ ഡൗണ്‍ലോഡിങ്ങിന് ലഭ്യമാണ്.

Comments

comments