22 ഫിമെയില്‍ റീമേക്കിന്


22 female kotayam - Keralacinema.com
വ്യത്യസ്ഥമായ അവതരണത്തിലൂടെ മലയാളത്തില്‍ ഏറെ ശ്രദ്ധ നേടിയ 22 ഫിമെയില്‍ കോട്ടയം എന്ന ചിത്രം മൂന്ന് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നു. ഹിന്ദി, തമിഴ്, തെലുഗ് ഭാഷകളിലാണ് ചിത്രത്തിന്റെ റീമേക്കുകള്‍. ചിത്രം സംവിധാനം ചെയ്യുന്നത് നടനും, സംവിധായകനുമായ രാജ്കുമാറിന്റെ ഭാര്യ ശ്രീപ്രിയയാണ്. ചിത്രത്തിന്റെ താരനിര്‍ണ്ണയം നടക്കുന്നതേയുള്ളു. മലയാളത്തില്‍ അഭിനയിച്ച ആരും റീമേക്കുകളില്‍ ഉണ്ടാവില്ല. ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫിമെയില്‍ കോട്ടയം കഴിഞ്ഞ വര്‍ഷത്തെ ഹിറ്റുകളിലൊന്നാണ്.

Comments

comments