22 ഫിമെയില്‍ കോട്ടയത്തിന് മികച്ച പ്രതികരണംആഷിഖ് അബുവിന്റെ പുതിയ ചിത്രത്തിന് തീയേറ്ററുകളില്‍ മികച്ച പ്രതികരണം. ഗ്രാമീണ റിലീസ് സെന്ററുകളില്‍ വലിയ തിരക്കില്ലെങ്കിലും നഗരങ്ങളില്‍ സാമാന്യം മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്. റിയലിസ്റ്റികായ സമീപനം ചിത്രത്തില്‍ സ്വീകരിച്ചിരിക്കുന്നത് പുതുതലമുറ കാണികള്‍ സ്വീകരിക്കുന്നുവെന്നാണ് കാണുന്നത്.
സാള്‍ട്ട് എന്‍ പെപ്പറിന്റെ മികച്ച വിജയത്തിന് ശേഷം ആഷിഖ് സംവിധാനം ചെയ്ത ചിത്രമാണ് ഇത്. ഫഹദ് ഫാസില്‍, റിമ കല്ലിങ്കല്‍ എന്നിവരാണ് പ്രധാന വേഷത്തില്‍.

Comments

comments