101 വെഡ്ഡിംഗ്സ് വൈകുംഷാഫി സംവിധാനം ചെയ്ത 101 വെഡ്ഡിംഗ്സ് റിലീസ് ഒരാഴ്ചത്തേക്ക് മാറ്റി വെച്ചു. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകാത്തതിനാലാണ് ചിത്രം മാറ്റിയത്. ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഒരു ഫുള്‍ എന്റര്‍ടെയ്നറാണ്. ചിത്രം 26 ന് തീയേറ്ററുകളിലെത്തും. ഈ ആഴ്ച ലാല്‍ ജോസിന്റെ അയാളും ഞാനും തമ്മില്‍, മമ്മൂട്ടി നായകനാകുന്ന അനൂപ് കണ്ണന്‍ സംവിധാനം ചെയ്ത ജവാന്‍ ഓഫ് വെള്ളിമല എന്നീ ചിത്രങ്ങള്‍ തീയേറ്ററുകളിലെത്തുകയാണ്. ലാല്‍ ജോസിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിരുന്ന ആളാണ് അനൂപ് കണ്ണന്‍.

Comments

comments