നാലു നായികമാരുമായി ഹണ്‍ഡ്രഡ് ഡിഗ്രി സെല്‍ഷ്യസ്‌നവാഗതനായ രാകേഷ് ഗോപന്‍ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ഹണ്‍ഡ്രഡ് ഡിഗ്രി സെല്‍ഷ്യസില്‍ ശ്വേതാമേനോന്‍, മേഘ്‌നാരാജ്, ഭാമ, അനന്യ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. ആര്‍.ആര്‍. എന്റര്‍ടൈയ്‌മെന്റിന്റെ ബാനറില്‍ റോയ്‌സണ്‍ വെള്ളറ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ സംഭാഷണം വിനു ഏബ്രാഹം നിര്‍വഹിക്കും. സന്തോഷ് വര്‍മ്മ, അനു എലിസബത്ത് ജോസ് എന്നിവരുടെ ഗാനരചനയില്‍ ഗോപിസുന്ദര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സേതു, അരുണ്‍ നാരായണന്‍, അനില്‍ മുരളി, മിഥുന്‍ രമേശ്, സഞ്ജു, സുനില്‍ സുഖദ, ഹരിത, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍.

Comments

comments