100 ഡെയ്സ് ഓഫ് ലൌ ബാംഗൂരില്‍ ആരംഭിച്ചു


പ്രശസ്ത സംവിധായകന്‍ കമലിന്‍റെ മകന്‍ യനൂസ് മുഹമ്മദിന്‍റെ കന്നി സംരഭമായ ‘100 ഡെയ്സ് ഓഫ് ലൌ ബാംഗൂരില്‍ ആരംഭിച്ചു. ജനൂസിന്‍റെ സംവിധാനത്തില്‍ ദുല്‍ഖര്‍ നത്യ ജോഡികള്‍ വീണ്ടും ഒന്നിക്കുന്നവെന്ന പ്രത്യേകതകൂടിയുണ്ട്. നൂറു ദിവസത്തിനുള്ളില്‍ നടക്കുന്ന ഒരു പ്രണയ കഥ പറയുന്ന ചിത്രത്തില്‍ ശേഖര്‍ മേനോന്‍, അജു വര്‍ഗീസ്, രാഹുല്‍ മാധവ്, ഗ്രിഗറി, വിനീത്, പ്രവീണ, ശശീന്ദ്ര വര്‍മ എന്നിവരും പ്രധാന താരങ്ങളാണ്. ഐശ്വര്യാ സ്നേഹാ മൂവീസിന്റെ ബാനറില്‍ വിജയകുമാര്‍
പാലക്കുന്ന് നിര്‍മിക്കുന്ന ചിത്രം ആന്‍ മെഗാ മീഡിയ റിലീസാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. സംവിധായകന്റേതു തന്നെയാണു തിരക്കഥയും. സംഭാഷണം – എം.ആര്‍. വിപിന്‍, ജമൈല്‍ഇബ്രാഹിം. ഗാനങ്ങള്‍ – റഫീഖ് അഹമ്മദ്, സന്തോഷ് വര്‍മ, എം.ആര്‍. വിപിന്‍, രാജീവ് നായര്‍.സംഗീതം- ഗോവിന്ദ് മേനോന്‍.

English summary : 100 days of love kicked off in Bangalore

Comments

comments