ഹൈഡ് ആന്‍ഡ് സീക്ക് പുരോഗമിക്കുന്നു



അനില്‍ സംവിധാനം ചെയ്യുന്ന ഹൈഡ് ആന്‍ഡ് സീക്ക് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ പുരോഗമിക്കുന്നു. കാളിദാസ ഇന്റര്‍നാഷണല്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ദിവ്യദര്‍ശന്‍, നടാഷ എന്നിവരാണ് മുഖ്യ വേഷത്തില്‍. നടന്‍ മുകേഷിന്റെ സഹോദരീ പുത്രനാണ് ദിവ്യദര്‍ശന്‍. ചിത്രം നിര്‍മ്മിക്കുന്നത് മുകേഷിന്റെ സഹോദരി സന്ധ്യാ രാജേന്ദ്രനാണ്. മുകേഷ്, ശങ്കര്‍, വിജയകുമാര്‍, അനില്‍ മുരളി തുടങ്ങിയവരും അഭിനയിക്കുന്നു. വിക്രം എസ് നായരാണ് തിരക്കഥ എഴുതുന്നത്.

Comments

comments