ഹീറോ മെയ് 25 ന്



പുതിയമുഖത്തിന് ശേഷം ദീപന്‍ സംവിധാനം ചെയ്യുന്ന ഹീറോ മെയ് 25 ന് തീയേറ്ററുകളിലെത്തും. പ്രിഥ്വിരാജ് നായകനാകുന്ന ചിത്രം 24 നായിരുന്നു റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ റിലീസ് പിന്നീട് ഒരു ദിവസത്തേക്ക് നീട്ടുകയായിരുന്നു. ചിത്രത്തില്‍ ടാര്‍സന്‍ ആന്റണി എന്ന സ്റ്റണ്ട് നടന്റെ വേഷമാണ് പ്രിഥ്വിരാജിന്. ആക്ഷന്‍ ചിത്രമാണ് ഇത്. ചിത്രം നിര്‍മ്മിക്കുന്നത് സെവന്‍ ആര്‍ട്‌സ്. യാമി ഗൗതം ആണ് നായിക. ശ്രീകാന്ത്, അനൂപ് മേനോന്‍, ടിനി ടോം, തലൈവാസല്‍ വിജയ്, നെടുമുടി വേണു, കോട്ടയം നസീര്‍, ബാല തുടങ്ങിയവരും അഭിനയിക്കുന്നു.

Comments

comments