സന്തോഷ് പണ്ഡിറ്റ് ടെലിവിഷന്‍ സീരിയലില്‍ !



മലയാളസിനിമ രംഗത്ത് ഏറെ ബഹളം സൃഷ്ടിച്ച സന്തോഷ് പണ്ഡിറ്റ് സീരിയലില്‍ അഭിനയിക്കുന്നു. കൃഷ്ണനും രാധയും എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെയും, സിനിമലോകത്തെയും ഞെട്ടിച്ച പണ്ഡിറ്റ് സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് എന്ന ചിത്രം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. പുതിയൊരു ചിത്രം അനൗണ്‍സ് ചെയ്തിട്ടുമുണ്ട്. അതിനിടയിലാണ് മെരിലാന്‍ഡ് നിര്‍മ്മിക്കുന്ന സീരിയലിലെ അഭിനയം. സതീഷ് പഞ്ചാരക്കടവില്‍ എന്നാണത്രേ ഇദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര്. തുളസീദാസാണ് സീരിയലിന്റെ സംവിധാനം.

Comments

comments