സണ്‍ ഓഫ് അലക്‌സാണ്ടര്‍



മുമ്പ് പലതവണ പറഞ്ഞ് കേട്ടതാണ് സാമ്രാജ്യം എന്ന ചിത്രത്തിന്റെ രണ്ടാംഭാഗം. ഇപ്പോള്‍ മമ്മൂട്ടി അധോലോക നായകന്റെ വേഷമിട്ട ആ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു. സണ്‍ ഓഫ് അലക്‌സാണ്ടര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തമിഴ് സംവിധായകന്‍ പേരരശ് ആണ്. ജോമോനാണ് സാമ്രാജ്യം സംവിധാനം ചെയ്തത്. അലക്‌സാണ്ടര്‍ എന്ന അധോലോകനായകന്‍ അക്കാലത്തെ മമ്മൂട്ടിയുടെ ഒരു പ്രധാന വേഷമാണ്. സണ്‍ ഓഫ് അലക്‌സാണ്ടറില്‍ ആരാണ് നായകന്‍ എന്ന് തീരുമാനിച്ചിട്ടില്ല. തൃഷയോ അസിനോ ആകും നായിക. ചിത്രം നിര്‍മ്മിക്കുന്നത് അഡ്മല്‍ ഹസന്‍, ബൈജു ആദിത്യന്‍ എന്നിവര്‍ ചേര്‍ന്നാണ്. പ്രകാശ്രാജ്, ബിജു മേനോന്‍, മനോജ് കെ.ജയന്‍, അര്‍ജുന്‍ എന്നിവരും ഈ ചിത്രത്തിലുണ്ട്. തിരുപ്പാച്ചി, ശിവകാശി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് പേരരശ്.

Comments

comments