സണ്‍ ഓഫ് അലക്സാണ്ടറില്‍ ദുള്‍ഖര്‍



സാമ്രാജ്യം എന്ന പഴയകാല ഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗം വരുന്നതായി ഏറെ നാളായി വാര്‍ത്തയുണ്ട്. തമിഴ് സംവിധായകന്‍ പേരരശ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സാമ്രാജ്യത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. സംവിധാനം ജോമോനും. സണ്‍ ഓഫ് അലക്സാണ്ടര്‍ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തില്‍ ആര്യ നായകനാകുന്നു എന്ന് വാര്‍ത്ത വന്നിരുന്നു. പിന്നീട് പ്രിഥ്വിരാജിന്റെ പേരാണ് കേട്ടത്. ഇപ്പോള്‍ ദുള്‍ഖര്‍ സല്‍മാന്‍ നായകനാകുന്നു എന്നാണ് വാര്‍ത്ത. ഇത് യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ അപൂര്‍വ്വസംഭവമായിരിക്കും. കാരണം ഒരു സിനിമയില്‍ പിതാവ് ചെയ്ത റോളിന്റെ തുടര്‍ച്ച മകന്‍ തന്നെ ചെയ്യുക എന്നത് അപൂര്‍വ്വതയാണ്.

Comments

comments