ഷംന കാസിം മതം മാറുന്നുവെന്ന് ഗോസിപ്പ്



ചട്ടക്കാരിയിലെ നായിക ഷംന കാസിം മതം മാറുന്നുവെന്ന് ഗോസിപ്പ് വ്യാപകമായി. ചട്ടകാരിയിലെ നായകന്‍ ഹേമന്ദുമായി പ്രണയത്തിലാണെന്നും മതം മാറി ഹിന്ദുവായി വിവാഹം ചെയ്യാന്‍ പോവുകയാണെന്നുമാണ് ഇന്‍റര്‍നെറ്റിലൂടെയും മറ്റും പ്രചരിച്ചത്. എന്നാല്‍ ഇത് വെറും നുണയാണെന്നും ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചു എന്ന പരിചയം മാത്രമേ ഹേമന്ദുമായി ഉള്ളുവെന്നും ഷംന പറയുന്നു. 1974 ല്‍ പുറത്തിറങ്ങിയ ചട്ടക്കാരിയുടെ റീമേക്കാണ് പുതിയ ചട്ടക്കാരി. ഗ്ലാമര്‍ വേഷത്തില്‍ അഭിനയിച്ച് ശ്രദ്ധ നേടിയ ഷംന മറ്റ് സൗത്തിന്ത്യന്‍ ഭാഷകളിലും നിരവധി റോളുകള്‍ നേടി സജീവമായിക്കഴിഞ്ഞു. അതിനിടെയാണ് ഇത്തരമൊരു വാര്‍ത്ത പരന്നത്.

Comments

comments