ശ്രീനിവാസന്‍ മോഹന്‍ലാലിനോട് പക തീര്‍ത്തെന്ന് ആരോപണം



തന്റെ പുതിയ ചിത്രമായ പത്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍ എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിനെ അവഹേളിച്ചെന്ന ആരോപണം ഉയരവേ തന്റെ ചിത്രത്തിന് ഡേറ്റ് നല്കാത്തതിനാലാണ് ശ്രീനിവാസന്‍ ഇത്തരത്തില്‍ സിനിമയില്‍ ചിത്രീകരിച്ചതെന്ന് പ്രചാരണം. ഉദയനാണ് താരത്തിന്റെ രണ്ടാം ഭാഗമായാണ് ഈ ചിത്രം ശ്രീനിവാസന്‍ തയ്യാറാക്കിയിരുന്നത്. എന്നാല്‍ മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ അവസാനമിറങ്ങിയ ഒരു നാള്‍ വരും തിയേറ്ററില്‍ പരാജയമായിരുന്നു. അതിനാല്‍ മോഹന്‍ലാല്‍ ഡേറ്റ് നല്കാന്‍ മടിച്ചു. തുടര്‍ന്ന് മോഹന്‍ലാലിനെ പ്രത്യക്ഷത്തില്‍ തന്നെ കളിയാക്കുന്ന സിറ്റുവേഷനുകളുമായാണ് സരോജ് കുമാറിനെ ശ്രീനിവാസന്‍ പുറത്തിറക്കിയത്. കേണല്‍ പദവിയും, റെയ്ഡും എല്ലാം ഇതില്‍ വിഷയമായി.
മോഹന്‍ലാലിന്റെ സഹായിയായ ആന്റണിപെരുമ്പാവൂര്‍ തുടര്‍ന്ന് ചിത്രത്തിന്റെ കാമറാമാന്‍ എസ്.കുമാറിനെ വിളിച്ച് രോഷം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ താന്‍ ഈ ചിത്രം ഒരു സറ്റയര്‍ എന്ന നിലയിലാണ് കാണുന്നതെന്നും ഇത് ഉദയനാണ് താരത്തിന്റെ തുടര്‍ച്ചയല്ലെന്നും ശ്രീനിവാസന്‍ പറയുന്നു.
എന്തായാലും ചിത്രം തീയേറ്ററില്‍ പരാജയപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

Comments

comments