ശങ്കര്‍ രാമകൃഷ്ണന് തിരക്കേറുന്നു



ഉറുമിയുടെ തിരക്കഥാകൃത്ത് ശങ്കര്‍രാമകൃഷ്ണന് സിനമയില്‍ തിരക്കേറുന്നു. രഞ്ജിതിന്റെ സഹായി ആയി പ്രവര്‍ത്തിച്ചിരുന്ന ശങ്കര്‍ രാമകൃഷ്ണന്‍ സ്പിരിറ്റ് എന്ന രഞ്ജിത് ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഒരു പ്രധാന വേഷം ചെയ്യുന്നു. രാജേഷ് പിള്ള ട്രാഫികിന്‍ ശേഷം സംവിധാനം ചെയ്യുന്ന ഗോള്‍ഡ് എന്ന ചിത്രത്തിന്റെ തിരക്കഥ ഇദ്ദേഹത്തിന്റേതാണ്. മമ്മൂട്ടി-പ്രിഥ്വിരാജ് അഭിനയിക്കുന്ന അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിനും ശങ്കറിന്റേതാണ് തിരക്കഥ. സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന എന്റെ സത്യാന്വേഷണ പരീക്ഷകള്‍ എന്ന ചിത്രത്തിലും ശങ്കര്‍ ഭാഗഭാക്കാകുന്നു.

Comments

comments