വെബ് പേജോ, ഡോകുമെന്റുകളോ പി.ഡി.എഫ് ആക്കാന്‍


പലപ്പോഴും നിങ്ങളുടെ ഡോകുമെന്റുകളും, ചില വെബ് പോജുകളും നിങ്ങള്‍ക്ക് പി.ഡി.എഫ് ആക്കി മാറ്റേണ്ടിവരും. ഇതിന് അഡോബ് അക്രോബാറ്റ് റൈറ്റര്‍ വേണ്ടിവരും. ഇത് വന്‍ വില കൊടുത്ത് വാങ്ങാന്‍ നമ്മള്‍ തയ്യാറുമല്ല. ഈ സാഹചര്യത്തില്‍ ഡോകുമെന്റുകള്‍ പി.ഡി.എഫ് ആക്കാന്‍ ഈ പറയുന്ന കാര്യങ്ങള്‍ ഉപയോഗിക്കാം.
ആദ്യം Bullzip.com ല്‍ പോയി free pdf printer ഡൗണ്‍ലോഡ് ചെയ്യുക.
സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ നിങ്ങളുടെ ബ്രൗസര്‍ ക്ലോസ് ചെയ്യേണ്ടിവരും. പ്രോഗ്രാം നിങ്ങളുടെ കംപ്യൂട്ടറുമായി ബന്ധിക്കപ്പെട്ട പ്രിന്ററുകള്‍ കണ്ടെത്തും.
ഡോകുമെന്റ് തുറന്ന് പ്രിന്റ് ചെയ്യുന്നതിനുള്ളപ്രവര്‍ത്തികള്‍ അതേ പോലെ ചെയ്യുക. File-print-
Print window popup ല്‍ BullZip pdf priner സെലക്ട് ചെയ്യുക. OK നല്കുക.
bullzip മാറ്റര്‍ അനലൈസ് ചെയ്ത് പുതിയ വിന്‍ഡോയില്‍ കാണിക്കും അത് സേവ് ചെയ്യുക.

Comments

comments