വെബ്‌സൈറ്റിനാവശ്യമായ വിവരങ്ങള്‍ എളുപ്പത്തില്‍ നല്‍കുന്നതിന്‌


വെബ് സൈറ്റിന് ആവശ്യമായ വിവരങ്ങളും വെബ് അഡ്രസ്സുകളും എളുപ്പത്തില്‍ ഉപയോഗിക്കുന്നതിനും പ്രയോഗിക്കുന്നതിനും Auto Complete feature സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്. വെബ് അഡ്രസുകള്‍, വെബ് ഫോമുകള്‍, പാസ് വേര്‍ഡുകള്‍ എന്നിവ ഒരു പ്രാവശ്യം മാത്രം നിങ്ങള്‍ ടൈപ്പ് ചെയ്താല്‍ മതിയാവും. അടുത്ത പ്രാവശ്യം നിങ്ങള്‍ ഇതേ അഡ്രസ്സോ പാസ്സ് വേര്‍ഡോ ടൈപ്പ് ചെയ്യുമ്പോള്‍ ഓട്ടോ കംപ്ലീറ്റ് സംവിധാനത്തിലൂടെ നിങ്ങള്‍ ടൈപ്പ് ചെയ്യുന്നതോ അതിനു സമാനമായതോ ആയ വാക്കുകള്‍ പ്രത്യക്ഷപ്പെടുന്നത് കാണാം. അവയില്‍ നിന്ന് നിങ്ങള്‍ ഉദ്ദേശിച്ച വാക്കുകള്‍ നിങ്ങള്‍ക്ക് സെലക്ട് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

ഓട്ടോ കംപ്ലീറ്റ് ഫീച്ചര്‍ സാധ്യമാക്കുന്നതിന്
1. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററില്‍ ടൂള്‍സ് മെനുവില്‍ നിന്ന് Internet Options ക്ലിക്ക് ചെയ്യുക.
2. ക്ലിക്ക് Content Tab
3. Personal Information എന്ന സെക്ഷനില്‍ Auto Complete ക്ലിക്ക് ചെയ്യുക. അവിടെയുള്ള കളത്തില്‍ ആവശ്യമായതിന് ടിക്ക് മാര്‍ക്ക് നല്‍കാവുന്നതാണ്.

Comments

comments