വെബ്‌പേജില്‍ വിവരങ്ങള്‍ തെരയുന്നതിനുള്ള മാര്‍ഗം


1. ടൂള്‍ ബാറിലുള്ള Search button ക്ലിക്ക് ചെയ്യുക. നിങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്ന വിവരത്തന്റെ ഏതെങ്കിലും വാക്കോ വാചകമോ ടൈപ്പ് ചെയ്യുക.

2. അഡ്രസ്സ് ബാറില്‍ ഒരു വാക്കോ വാചകമോ ടൈപ്പ് ചെയ്യുന്നതിന് മുമ്പ് go, find, or ? ഇവയില്‍ ഏതെങ്കിലും ഒരു വാക്കോ ചോദ്യചിഹ്നമോ ചേര്‍ത്താല്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ സ്വയം തിരഞ്ഞ് നിങ്ങള്‍ ആവശ്യപ്പെടുന്ന വെബ് സൈറ്റോ അതുമായി ബന്ധപ്പെട്ട വസ്തുതകള്‍ ലിസ്റ്റ് ചെയ്ത് കാണിക്കും.

3. നിങ്ങള്‍ ഒരു വെബ് പേജ് തുറന്നാല്‍ ആ പേജില്‍ നിങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന ഏതെങ്കിലും പ്രത്യേക വാക്ക് കണ്ടെത്തുന്നതിന് മെനുബാറില്‍ Edit മെനുവില്‍ നിന്ന് Find ക്ലിക്ക് ചെയ്ത് (Ctrl+F) ആ വാക്ക് ഡയലോഗ് ബോക്‌സില്‍ ടൈപ്പ് ചെയ്താല്‍ വെബ് പേജില്‍ നിങ്ങള്‍ തെരയുന്ന വാക്ക് സെലക്ട് ചെയ്ത് കാണാന്‍ സാധിക്കും.

Comments

comments