വീണ്ടും ഒരു മമ്മൂട്ടി -രഞ്ജിത് ചിത്രം



വിജയ പ്രതീക്ഷകളെല്ലാം തകര്‍ത്ത ഏറെ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി രഞ്ജിത്തിനൊപ്പം വീണ്ടും. മമ്മൂട്ടിയുടെ മാനേജര്‍ ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതുന്ന ചിത്രം വൈകാതെ ഷൂട്ടിംഗ് ആരംഭിക്കും. ശ്രദ്ധേയമായ നിരവധി ചിത്രങ്ങള്‍ മലയാളത്തില്‍ സൃഷ്ടിച്ച കൂട്ടുകെട്ടാണ് മമ്മൂട്ടി-രഞ്ജിത് ടീമിന്റേത്. കയ്യൊപ്പ്, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ്, പാലേരി മാണിക്യം എന്നിവയാണ് ഇവരുടെ അവസാന ചിത്രങ്ങള്‍. ഒരു വിജയത്തിനായി മറ്റ് പല ചിത്രങ്ങളും മാറ്റിവെച്ചാണ് മമ്മൂട്ടിയുടെ ഈ സംരംഭം.

Comments

comments