വിഷ്വല്‍ ഇഫക്ട്‌സ് മാറ്റം വരുത്തി സിസ്റ്റത്തിന്റെ സ്പീഡ് കൂട്ടാം.


വിന്‍ഡോസ് 7 ല്‍ നിരവധി ആകര്‍ഷകങ്ങളായ ആനിമേഷനുകളും, ഇഫക്ടുകളുമുണ്ട്, എന്നാല്‍ ഇവ നിങ്ങളുടെ സിസ്റ്റത്തിന്റെ പെര്‍ഫോമന്‍സിനെ ബാധിക്കാറുണ്ട്. നിങ്ങള്‍ക്കാവശ്യമില്ലാത്തവ ഒഴിവാക്കി സെറ്റ് ചെയ്താല്‍ വേഗത്തില്‍ ജോലികള്‍ ചെയ്യാന്‍ സാധിക്കും.
വിഷ്വല്‍ ഇഫക്ടുകളെ നിയന്തിച്ച് എങ്ങനെ സ്പീഡ് വര്‍ദ്ധിപ്പിക്കാമെന്ന് നോക്കാം.
Start menu ല്‍ സെര്‍ച്ച് ബോക്‌സില്‍ sysdm.cpl എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക.

തുറന്ന് വരുന്ന വിന്‍ഡോയില്‍ Advanced ക്ലിക്ക് ചെയ്ത് Performance ലെ Settings ക്ലിക്ക് ചെയ്യുക.

ഒരു വിന്‍ഡോയില്‍ വിഷ്വല്‍ ഇഫക്ടുകളുടെ ലിസ്റ്റ് കാണിക്കും. നിങ്ങള്‍ക്ക് വേണ്ടത് മാത്രം സെലക്ട് ചെയ്യുക.
Apply ക്ലിക്ക് ചെയ്യുക.

Comments

comments