വിന്‍ഡോസ് 7 ല്‍ നിശ്ചയിക്കപ്പെട്ട സോഫ്റ്റ് വെയറുകള്‍ മാത്രം റണ്‍ ചെയ്യാന്‍..


നിങ്ങളുടെ സിസ്റ്റം മറ്റൊരാള്‍ ഉപയോഗിക്കുന്നുവെങ്കില്‍ ചില പ്രോഗ്രാമുകള്‍ മാത്രം നിങ്ങള്‍ക്ക് ലഭ്യമാക്കുകയും ചിലത് തടയുകയും ചെയ്യാം. പ്രത്യേകിച്ച് കുട്ടികള്‍ ഉപയോഗിക്കുമ്പോള്‍.
ആദ്യം start ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
gpedit.msc എന്ന് സെര്‍ച്ച് ബോക്‌സില്‍ അടിച്ച് എന്റര്‍ അമര്‍ത്തുക.

Local group policy Editor ഓപ്പണാകും. അതില്‍ User configuration എടുത്ത് Administartive templates ല്‍ system എടുക്കുക.

വലത് വശത്ത് setting ല്‍ Run only specified window applications ല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.
Enable ചെയ്യുക.

show contents window pane പ്രത്യക്ഷപ്പെടും. അതില്‍ ക്ലിക്ക് ചെയ്ത് അനുവദിക്കേണ്ട പ്രോഗ്രാമുകളുടെ പേര് ടൈപ്പ് ചെയ്ത് നല്കുക.

OK നല്കുക. ഇതിന് ശേഷം അനുവദിക്കാത്ത പ്രോഗ്രാം ഓപ്പണ്‍ ചെയ്താല്‍ ഈ മെസേജ് വരും.

Comments

comments