വിന്‍ഡോസ് 7 ല്‍ ഓട്ടോപ്ലേ ഓഫ് ചെയ്യാന്‍


റിമൂവബിള്‍ മീഡിയകള്‍ ഓട്ടോമാറ്റിക്കായി ഓപ്പണാവും. വീഡിയോ മ്യൂസിക് തുടങ്ങിയവ ചിലപ്പോള്‍ പ്ലേ ആവുകയും ചെയ്യും. ഇത് പലപ്പോഴും ശല്യമാകും. കൂടാതെ വൈറസുകള്‍ എളുപ്പം കയറിപ്പറ്റുന്നത് ഓട്ടോപ്ലേ വഴിയാണ്.
വിന്‍ഡോസ് 7 ല്‍ ഇത് തടുന്നതെങ്ങനെ എന്ന് നോക്കാം.

അഡ്മിനിസ്‌ട്രേറ്റര്‍ അക്കൗണ്ടുപയോഗിച്ച് വിന്‍ഡോസ് 7 ല്‍ ലോഗിന്‍ ചെയ്യുക. Start > Run >gpedit.msc എന്ന് ടൈപ്പ് ചെയ്യുക. OK അടിക്കുക.
Local Group Policy Editor വിന്‍ഡോ ലഭിക്കും.

ഇടത് വശത്തെ Computer Configuration>Administrative Templates>Windows Components>AutoPlay Policies നോക്കുക.
Autoplay policies എന്ന ഫോള്‍ഡറില്‍ ക്ലി്ക് ചെയ്യുക.
വലത് വശത്തെ ബാറില്‍ Turn off autoplay ക്ലിക്ക് ചെയ്യുക.

ഒപ്ഷന്‍സ് വിന്‍ഡോയില്‍ ഡിഫോള്‍ട്ടായുള്ളത് നോട്ട് കോണ്‍ഫിഗേര്‍ഡ് എന്നാവും. Enabled ക്ലിക്ക് ചെയ്യുക. OK നല്കുക. Local Group policy editor ക്ലോസ് ചെയ്യുക.

ഓട്ടോപ്ലേ ഓഫായിക്കഴിഞ്ഞു.

Comments

comments