വിന്‍ഡോസ് എക്‌സ്.പി പതിനഞ്ച് മിനുട്ടില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.


സാധാരണ വിന്‍ഡോസ് എക്‌സ്.പി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ 45 മിനുട്ടിന് മേലെ എടുക്കും. ഇത് വേഗത്തില്‍ പതിനഞ്ച് മിനുട്ടില്‍ താഴെ മാത്രം ഉപയോഗിച്ച് ചെയ്യാം.
Windows XP CD ഡ്രൈവില്‍ ഇടുക.
ലോഡ് ചെയ്ത് കഴിഞ്ഞ് C പാര്‍ട്ടീഷന്‍ സെലക്ട് ചെയ്യുക.
ഫോര്‍മാറ്റ് ചെയ്യുക.
ഫോര്‍മാറ്റിങ്ങ് പൂര്‍ത്തിയായാല്‍ ഇന്‍സ്റ്റലേഷന്‍ ഫയലുകള്‍ കോപ്പിയാവും. ഇനി ENTER അടിച്ച് റീസ്റ്റാര്‍ട്ട് ചെയ്യുക.
റീസ്റ്റാര്‍ട്ട് ചെയ്ത് കഴിയുമ്പോള്‍ ഇനി 40 മിനുട്ടുകൂടി വേണം എന്ന് കാണാം.
Shift,F10 എന്നിവ ഒരുമിച്ച് അമര്‍ത്തുക.
ഇത് കമാന്‍ഡ് പ്രോംപ്റ്റ് തുറക്കും.
Taskmgr എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക. അപ്പോള്‍ ടാസ്‌ക് മാനേജര്‍ ഓപ്പണാവും.
പ്രൊസസ് ടാബില്‍ ക്ലിക്ക് ചെയ്യുക.
Setup.exe ല്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. Set priority > Select High/above normal.(നിലവില്‍ ഇത് നോര്‍മല്‍ ആയിരിക്കും)
ഇതോടെ നമ്മുടെ പരിപാടി പൂര്‍ത്തിയായി. ഇനി വേഗത്തില്‍ ഇന്‍സ്‌ററലേഷന്‍ പൂര്‍ത്തിയാകും.

Comments

comments