വിന്‍ഡോസില്‍ .dat ഫയലുകള്‍ ഓപ്പണ്‍ ചെയ്യാന്‍.


നിങ്ങള്‍ക്ക് .dat എക്‌സ്റ്റന്‍ഷനുള്ള ഒരു ഫയല്‍ ലഭിച്ചാല്‍ അത് എങ്ങനെ കാണാനാവും. .dat എന്ന എക്‌സ്റ്റന്‍ഷന്‍ സൂചിപ്പിക്കുന്നത് അത് ഒരു പ്രത്യേക പ്രോഗ്രാമുമായി ബന്ധപ്പെട്ടതല്ല എന്നാണ്. ഉദാ. xls എന്ന എക്സ്റ്റന്‍ഷന്‍ കണ്ടാല്‍ അത് Excel ഫയലാണെന്ന് നിങ്ങള്‍ക്ക് മനസിലാക്കാം.
ഏറ്റവും പ്രാഥമികമായി നിങ്ങള്‍ക്ക് അത് ഓപ്പണ്‍ ചെയ്ത് നോക്കാവുന്നത് നോട്ട് പാഡിലാണ്. ഏത് പ്രോഗ്രാമിലാണ് അത് ക്രിയേറ്റ് ചെയ്തതെന്ന് കണ്ടത്തുക എളുപ്പമല്ല.
ചിലപ്പോള്‍ ഇമെയിലുകളില്‍ അറ്റാച്ച് ചെയ്ത് അയക്കുമ്പോള്‍ ഫയലുകള്‍ .dat Eആയിപ്പോകാറുണ്ട്.
ഇത് ഏത് ഫയലാണെന്ന് അറിഞ്ഞാല്‍ അതിന്റെ എക്സ്റ്റന്‍ഷന്‍ മാറ്റി സേവ് ചെയ്യാം.
അതിനായി My computer > tools > folder options
ഇനി view tab ല്‍ ക്ലിക്ക് ചെയ്ത് Hide extensions for known file types എന്നതില്‍ ക്ലിക്ക് ചെയ്ത് uncheck  ചെയ്യുക.

 

Comments

comments